
സിമന്റിന്റെ കൊള്ളവില: സിമന്റ് കമ്പനി ഓഫിസിനു മുന്നില്‍ വ്യാപാരികള്‍ പ്രതിഷേധിക്കും
June 7, 2021
കോഴിക്കോട് : അന്യായമായ സിമന്റ് വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് വ്യാപാരികള്‍ സമരത്തിലേക്ക്. ജൂണ്‍ എട്ടിന് കേരളത്തിലെ സിമന്റ് കമ്പനികളുടെ ഓഫീസിനു മുന്നില്‍ സിമന്റ് ട്രേഡേഴ്‌സ് സമിതി പ്രതിഷേധ ധര്‍ണ നടത്തും. ഒരു ചാക്ക് സിമെന്റിന് 130 രൂപയാണ് കമ്പനികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 350 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് സിമെന്റിന് 480 രൂപയാണ് ഇപ്പോഴത്തെ വില. നിര്‍മാണ മേഖയില്‍ വന്‍ പ്രതിസന്ധിയാണ് വിലക്കയറ്റം സൃഷ്ടിച്ചതെന്ന് സിമെന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ഒ.സി വക്കച്ചന്‍, സെക്രട്ടറി ചാക്കോ മുല്ലപ്പള്ളി, ട്രഷറര്‍ കെ.ഇ. റഷീദ് എന്നിവര്‍ അറിയിച്ചു. സൂചനാ സമരം കൊണ്ട് വില കുറച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വ്യാപാരികളുടെ തീരുമാനം. നെറ്റ് റൈറ്റ് ബില്ലിംഗ് നടപ്പിലാക്കുക, െ്രെപസ് ഡിഫറന്‍സ്, ക്വാണ്ടിറ്റി ഡിസ്‌ക്കൗണ്ട് എന്നീ നിലയില്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
Recent Comments