AAFA RESTAURANT&LODGE 9686193084 AAFACAFE@GMAIL.COM

0

Cart

NEWS

ലക്ഷദ്വീപിൽനിന്ന് കൂടുതൽ പേർ മടങ്ങുന്നു ;മത്സ്യഷെഡുകൾ പൊളിക്കുന്നത് നിർത്തിവെക്കാൻ നിർദേശം

കൊച്ചി: ലക്ഷദ്വീപിൽനിന്ന് ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്ന ഉത്തരവിനെത്തുടർന്ന് മലയാളികൾ ഉൾപ്പെടെ കൂട്ടത്തോടെ മടങ്ങുന്നു. തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ നിയന്ത്രണങ്ങൾ കർശനമായതോടെയാണ് ആളുകൾ മടങ്ങിത്തുടങ്ങിയത്.

എ.ഡി.എം. പാസ് പുതുക്കി നൽകുന്നില്ലെന്ന പരാതിയാണ് ദ്വീപിൽ നിന്നുയരുന്നത്. പാസ് പുതുക്കണമെങ്കിൽ കവരത്തി എ.ഡി.എമ്മിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന് ഒരാഴ്ച മുൻപ് ഉത്തരവിറങ്ങിയിരുന്നു. ജൂൺ ആറിനുശേഷം എ.ഡി.എമ്മിന്റെ പ്രത്യേകാനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിൽ തുടരാനാകൂ എന്നാണ് ഉത്തരവിലുള്ളത്.

അതേസമയം പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ നടപടികളിലേക്ക് ഭരണകൂടം കടക്കില്ലെന്നതിന്റെ സൂചനയായി മത്സ്യഷെഡുകൾ ഉൾപ്പെടെയുള്ളവ പൊളിക്കുന്നത് നിർത്തിവെക്കാൻ പുതിയ നിർദേശമുണ്ട്.

ഇന്ന് നിരാഹാര സമരം

പ്രതിഷേധങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ദ്വീപ് നിവാസികൾ ഒന്നടങ്കം നിരാഹാര സമരം നടത്തും. സേവ് ലക്ഷദ്വീപ് ഫോറമാണ് രാവിലെ ആറുമുതൽ 12 മണിക്കൂർ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്‌. വീടുകളിൽ നിരാഹാരം ഇരിക്കുന്നതിനോടൊപ്പം മറ്റെല്ലാ ജോലികളിലുള്ളവരും പ്രതിഷേധസൂചകമായി വിട്ടുനിൽക്കാനും ആഹ്വാനമുണ്ട്.

About author:-

× How can I help you?