AAFA RESTAURANT&LODGE 9686193084 AAFACAFE@GMAIL.COM

0

Cart

NEWS

ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍; കുഴല്‍പ്പണക്കേസില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു’: കെ. മുരളീധരന്‍

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേസില്‍ ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും കേസ് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു.

ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല താന്‍. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈ.ില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും കെ. മുരളീധരന്‍ പരിഹസിച്ചു.

About author:-

Leave a Reply

Your email address will not be published. Required fields are marked *

× How can I help you?